മെല്‍ബണ്‍: സിറോ മലബാര്‍ സഭയിലെ യുവതലമുറയ്ക്ക് ആത്മീയ പ്രചോദനമേകി ഓസ്‌ട്രേലിയയില്‍ നാളെ യുവജന ദേശീയ സമ്മേളനം 'യുണൈറ്റ് 2022' ആരംഭിക്കും. മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ ആന്‍ഡ്രൂ കോമെന്‍സോലിയാണ് സമ്മേളനത്തിലെ മുഖ്യാതിഥി. മെല്‍ബണ്‍ ഫിലപ്പ് ഐലന്‍ഡ് അഡ്വഞ്ചര്‍ റിസോര്‍ട്ടില്‍ രാവിലെ 11.30 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. 12.30-ന് ഉച്ചഭക്ഷണം. തുടര്‍ന്ന് 4.45-ന് വിശുദ്ധ കുര്‍ബാന. ആറു മണിക്ക് അത്താഴത്തിനു ശേഷം 7.30-ന് ആദ്യദിനത്തിലെ പ്ലീനറി സെഷന്‍ ആരംഭിക്കും.
നവീന്‍ ജോസഫ്, ജസ്‌വിന്‍ വര്‍ഗീസ് എന്നിവര്‍ സമ്മേളനത്തെക്കുറിച്ച് ആമുഖമായി സംസാരിക്കും. മെല്‍ബണ്‍ രൂപതയുടെ കീഴിലുള്ള യൂത്ത് ബാന്‍ഡ് 'സോങ്സ് ഓഫ് സെറാഫിം' തീം സോങ്ങ് ആലപിക്കും. മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ് സെന്റ് തോമസ് സിറോ മലബാര്‍ പാരിഷ് എന്നിവിടങ്ങളില്‍നിന്നുള്ള സംഘം സമ്മേളനത്തിന്റെ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അവതരണം നടത്തും.
സിറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) ദേശീയ സെക്രട്ടറി ക്രിസ്റ്റീന വിന്‍സെന്റ് സ്വാഗതം ആശംസിക്കും. തുടര്‍ന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആമുഖ പ്രഭാഷണം നടത്തും. മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി, മാര്‍ ബോസ്‌കോ പുത്തൂര്‍, മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി, സോജിന്‍ സെബാസ്റ്റിന്‍, ഹാന്‍സന്‍ വില്‍സണ്‍, ക്രിസ്റ്റീന വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന ദീപം തെളിക്കും. തുടര്‍ന്ന് ഹാന്‍സന്‍ വില്‍സണ്‍ നന്ദി പ്രകാശിപ്പിക്കും. ഇതോടെ ആദ്യ ദിന സമ്മേളനത്തിന് സമാപനമാകും.
തുടര്‍ന്നുള്ള ദിവസങ്ങളിലും പ്ലീനറി സെഷനുകള്‍, ശില്‍പശാലകള്‍ എന്നിവ ഉണ്ടാകും.
സംഗീത സെഷനുകള്‍, പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍ അടങ്ങുന്നതാണ് പ്ലീനറിസെഷനുകള്‍. ഓരോ ദിവസത്തെയും സെഷനുകള്‍ക്ക് പ്രത്യേക തീം ഉണ്ടായിരിക്കും. വിവിധ പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രത്യേകമായാണ് ശില്‍പശാലകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ പരിപാടിക്കാണ് നാളെ മെല്‍ബണ്‍ വേദിയാകുന്നത്. സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
പരിപാടിയുടെ സമയക്രമം ചുവടെ:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26