എക്‌സൈസ് സംഘത്തെ ആക്രമിച്ച മലയാളി സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ച നിലയില്‍

എക്‌സൈസ് സംഘത്തെ ആക്രമിച്ച മലയാളി സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട: എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയാ സൈനികനെ ജോലി സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ സിഗ്നല്‍ റെജിമെന്റ് വിഭാഗത്തിലെ സൈനികന്‍ പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ സ്വദേശിയായ കെ. സുജിത്താണ് മരിച്ചത്. രണ്ട് മാസം മുന്‍പ് സീതത്തോടില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് സുജിത്ത്.
പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഡ്യൂട്ടി സ്ഥലത്താണ് മൃതദേഹം കണ്ടത്.

ഇന്ന് രാവിലെയാണ് സൈനികന്‍ മരിച്ചെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. സുജിത്ത് ഒക്ടോബറില്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. ആ സമയത്താണ് ഇയാള്‍ സീതത്തോട്ടിലെ ബന്ധുവീട്ടിലെത്തിയത്. അവിടെ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചുവെന്നാണ് കേസ്. സീതത്തോട്ടില്‍ വ്യാജമദ്യവില്‍പ്പന സജീവമാണെന്നറിഞ്ഞതോടെയാണ് എക്സൈസ് പരിശോധനക്ക് എത്തിയത്.

സുജിത്തിന്റെ ബന്ധുവിട്ടിലും വാറ്റ് നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. അങ്ങനെയാണ് എക്സൈസ് സംഘം ആ വീട്ടിലെത്തിയത്. പരിശോധനക്ക് എത്തിയ എക്സൈസ് സംഘത്തെ അവിടെയുള്ളവര്‍ ആക്രമിച്ചു. അതിലൊരാള്‍ സുജിത്താണെന്നാണ് എക്സൈസ് പറയുന്നത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസ് എടുത്തതിന്റെ അടിസ്ഥാനത്തില്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. മാസങ്ങളായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ നാട്ടുകാരും രംഗത്തുവന്നതോടെ കഴിഞ്ഞയാഴ്ച രണ്ടു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. സുജിത്തിനെതിരെ കേസ് എടുത്തകാര്യം പൊലീസ് സൈനികാസ്ഥാനത്ത് അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വെടിയേറ്റു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.