കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നലെ നെടുമ്പാശേരിയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ നിന്നും സ്വര്‍ണക്കടത്തുകാരന്‍ പിടിയില്‍. മലപ്പുറം സ്വദേശി സമദിനെയാണ് കസ്റ്റംസ് പിടികൂടിയത്. 70 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ ഒളിപ്പിച്ചത്.
ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസ് പിടികൂടുകയായിരുന്നു. സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ അടിയന്തിരമായി നെടുമ്പാശേരിയില്‍ ഇറക്കിയത്. തോര്‍ത്തു മുണ്ടില്‍ ഒളിപ്പിച്ച് അരയില്‍ കെട്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത്.
കപ്പൂരില്‍ ഇയാളെ കാത്ത് ഏജന്റുമാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിമാനം അടിയന്തര സാഹചര്യത്തില്‍ കൊച്ചിയില്‍ ഇറക്കിയതോടെ പദ്ധതി പൊളിഞ്ഞു. തുടര്‍ന്ന് സ്വര്‍ണം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിലെ ഇയാളെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കാണുകയായിരുന്നു.
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച വിമാനമാണ് ഹൈഡ്രോളിക് തകരാര്‍ മൂലം കൊച്ചിയില്‍ ഇറക്കിയത്. രണ്ടുപ്രാവശ്യം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പറന്നതിന് ശേഷമാണ് നെടുമ്പാശേരിയില്‍ വിമാനം ഇറക്കിയത്. കൊച്ചിയില്‍ മൂന്നുതവണ ലാന്‍ഡിങിന് ശ്രമിച്ചതിന് ശേഷം നാലമത്തെ തവണയാണ് വിമാനം നിലത്തിറക്കാന്‍ സാധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.