ന്യൂയോര്‍ക്ക്: എലി ശല്യം മൂലം നട്ടംതിരിയുകയാണ് ന്യൂയോര്‍ക്ക് നഗരം. മൂഷികന്‍മാരെ തുരത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതായതോടെ നല്ല എലി പിടുത്തക്കാരനായി ഇപ്പോള്‍ പരസ്യം നല്‍കിയിരിക്കുകയാണ് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ്.
എലി ശല്യം ഇല്ലാതാക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കി നടപ്പാക്കണം. അതാണ് മേയറുടെ ആവശ്യം. ജോലി എലി പിടുത്തമാണെങ്കിലും ശമ്പളം പുലി പിടുത്തത്തേക്കാള്‍ കൂടുതലാണ്. 1.13 കോടി രൂപയാണ് മൂഷിക വേട്ടക്കാരന്റെ വാര്‍ഷിക ശമ്പളം. മറ്റാനുകൂല്യങ്ങള്‍ പുറമേ.
പദ്ധതികള്‍ തയ്യാറാക്കുക, അതിന് മേല്‍നോട്ടം വഹിക്കുക, എലികളെ ഇല്ലാതാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ടീമിനെ നയിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇയാള്‍ക്ക് ചെയ്യേണ്ടി വരിക. അങ്ങനെ ഒരാളെ കണ്ടെത്താനാണ് മേയര്‍ പരസ്യം നല്‍കിയിരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ ഏകദേശം 1.8 കോടിയിലധികം എലികള്‍ ഉണ്ടന്നാണ് കണക്ക്. ഇവയെ എല്ലാം ഇല്ലാതാക്കാനായാണ് ഇപ്പോള്‍ നഗര പിതാവിന്റെ ശ്രമം. എലി ശല്ല്യം ഇല്ലാതെയാക്കാന്‍ നഗരവാസികളും ശ്രമിക്കണമെന്ന് അദ്ദേഹം പരസ്യത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്രോജക്ട് മാനേജ്‌മെന്റിലോ നഗര ആസൂത്രണത്തിലോ പരിചയമുള്ള ആര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടന്നും മേയര്‍ എറിക് ആഡംസ് പരസ്യത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.