ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ രക്ഷാകർത്വത്തില്‍ നടന്ന ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുത്തത് 22 ലക്ഷം പേരെന്ന് കണക്കുകള്‍. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോർഡ് പങ്കാളിത്തമാണ് ഇത്തവയുണ്ടായിരിക്കുന്നത്.
ഒക്ടോബർ 29 ന് ആരംഭിച്ച് നവംബർ 27 ന് സമാപിക്കുന്ന രീതിയില്‍ 30 ദിവസമാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിച്ചത്. ദിവസം 30 മിനിറ്റ് വ്യായാമെന്നതായിരുന്നുചലഞ്ച്.
ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏഴാം എഡിഷൻ അടുത്ത വർഷം ഒക്ടോബർ 28 മുതൽ നവംബർ 26വരെ നടക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 2017ൽ നടന്ന ചലഞ്ചിന്‍റെ ആദ്യ എഡിഷനിൽ പങ്കെടുത്തവരുടെ എണ്ണം 7.8 ലക്ഷമായിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.