സൗത്ത് ഓസ്‌ട്രേലിയയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനവുമായുള്ള അതിർത്തി വിക്ടോറിയ അടച്ചു.

സൗത്ത് ഓസ്‌ട്രേലിയയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനവുമായുള്ള അതിർത്തി വിക്ടോറിയ അടച്ചു.

സൗത്ത് ഓസ്‌ട്രേലിയയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനവുമായുള്ള അതിർത്തി വിക്ടോറിയ അടച്ചു. മുൻകരുതലെന്ന നിലയിലാണ് വിക്ടോറിയ സൗത്ത് ഓസ്‌ട്രേലിയയുമായുള്ള അതിർത്തി അടച്ചത്. വ്യാഴാഴ്ച അർധരാത്രി മുതൽ കര്ശനനിയന്ത്രണമാണ് അതിർത്തിയിൽ ഏർപ്പെടുത്തുന്നത്. 48 മണിക്കൂറിലേക്കായിരിക്കും ഇതെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു. ശനിയാഴ്ച അർധരാത്രി മുതൽ പെർമിറ്റ് സംവിധാനം നിലവിൽ വരും. നിലവിലെ നിയന്ത്രണമനുസരിച്ച് ചരക്ക് വണ്ടികളിലെ ഡ്രൈവർമാർ, അടിയന്തര ആരോഗ്യ കാരണങ്ങൾക്ക് എത്തുന്നവർ എന്നിവർക്ക് മാത്രമാകും വിക്ടോറിയയിലേക്ക് കടക്കാൻ അനുവാദമുള്ളത്.

എന്നാൽ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നെത്തുന്ന ട്രക്ക് ഡ്രൈവർമാർ പരിശോധനക്ക് വിധേയരാവേണ്ടി വരുമെന്ന് പ്രീമിയർ വ്യക്തമാക്കി. പെർമിറ്റ് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആവശ്യസേവനങ്ങളിൽ ജോലി ചെയ്യുന്നവർ, കാർഷികാവശ്യത്തിനായി ജോലി ചെയ്യുന്നവർ, കൊറോണ പരിശോധനയുൾപ്പെടെയുള്ള ആരോഗ്യ പരിപാലനത്തിനായി എത്തുന്നവർ, അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ തുടങ്ങിയവർക്ക് മാത്രമാകും സംസ്ഥാനത്തേക്ക് കടക്കാൻ അനുവാദമുള്ളത്.

കടപ്പാട് : SBS മലയാളം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26