ന്യൂഡല്‍ഹി: ഇന്ത്യയുടെ സുപ്രധാന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അടുത്തയാഴ്ച നടക്കാനിരിക്കേ ചൈനയുടെ ചാരക്കപ്പല്‍ ഇന്ത്യന്‍ സമുദ്ര മേഖലയിലെത്തി. ചൈനയുടെ റിസേര്‍ച്ച് ആന്റ് സ്പേസ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്-5 ആണ് ഇന്ത്യന്‍ സമുദ്ര മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ ചാരക്കപ്പല്‍ ഓഗസ്റ്റില്‍ ശ്രീലങ്കയിലെ ഹംബാന്റോട്ട തുറമുഖത്ത് എത്തിയത് ഇന്ത്യയും ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വരുത്തിയിരുന്നു. അതേ കപ്പല്‍ തന്നെയാണ് ഇന്ത്യന്‍ ഓഷ്യന്‍ റീജിണല്‍ വന്നതായി നേവി കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഇന്തോനീഷ്യയിലെ സുന്‍ഡ സ്ട്രെയ്റ്റ് വഴിയാണ് കപ്പല്‍ പ്രവേശിച്ചതെന്ന് നേവി വ്യക്തമാക്കി.
വലിയ ആന്റിനകളും ആധുനിക സെന്‍സറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും 400 ഓളം ജീവനക്കാരുമുള്ള ഈ ചാരക്കപ്പലിന് 20,000 ടണ്‍ ഭാരം വരും. അടുത്തയാഴ്ച ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ത്യ 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്‌നി-വി വിക്ഷേപിക്കാനിരിക്കേയാണ് ചൈനയുടെ കടന്നു കയറ്റം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.