കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് വ്യക്തമാക്കിയ സർക്കാരിനോട് സാധാരണക്കാരനാണെങ്കിൽ ഇങ്ങനെ ഇളവ് നൽകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ ആയേനെ എന്നും ജസ്റ്റീസ് എ. ബദറുദ്ദീൻ കൂട്ടിച്ചേര്‍ത്തു.
ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് മോഹൻലാലിന്റെ കൈവശം ഉണ്ടായിരുന്നതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. ഇതേ കാര്യം മോഹൻലാലും കോടതിയില്‍ വാദിച്ചു. ഇത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.
കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയതെന്ന് നിരീക്ഷിച്ച കോടതി, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞു. തുടർന്ന് ഹര്‍ജി വിധി പറയാൻ മാറ്റി.
2011 ല്‍ തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു.
പിന്നീട് മോഹന്‍ലാല്‍ നല്‍കിയ അപേക്ഷയില്‍ ആനക്കൊമ്പുകള്‍ കൈവശം വെക്കാന്‍ അനുമതി നല്‍കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് 2015 ഡിസംബര്‍ 16 ന് സംസ്ഥാന സര്‍ക്കാര്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ആ നിലയ്ക്ക് കേസ് നിലനില്‍ക്കില്ലെന്നാണ് ലാലിന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.