ഇസ്രായേല്‍ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തി യുഎഇ രാഷ്ട്രപതി

ഇസ്രായേല്‍ രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തി യുഎഇ രാഷ്ട്രപതി

അബുദബി: ഇസ്രായേല്‍ രാഷ്ട്രപതി ഐ​സാ​ക്ക്​ ഹെ​ർ​സോ​ഗുമായി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൂടികാഴ്ച നടത്തി. അബുദബിയില്‍ നടന്ന സ്പേസ് ഡിബേറ്റില്‍ പങ്കെടുക്കാനായാണ് ഇസ്രായേല്‍ രാഷ്ട്രപതി എമിറേറ്റിലെത്തിയത്.

അ​ബൂ​ദ​ബി​യി​ലെ അ​ൽ ശാ​തി പാ​ല​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇരു രാജ്യങ്ങളും ത​മ്മി​ലെ വി​വി​ധ സ​ഹ​ക​ര​ണ​ത്തെ കു​റി​ച്ച് ഇരുവരും ചർച്ച ചെയ്തു. പ​ര​സ്പ​രം ആ​ശ​ങ്ക​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളും കൂടികാഴ്ചയില്‍ വിഷയമായി. ഇ​സ്രാ​യേ​ൽ രാഷ്ട്രപതിയുടെ കൂ​ടെ ഭാ​ര്യ പ്ര​ഥ​മ വ​നി​ത മൈ​ക്കിള്‍ ഹെ​ർ​സോ​ഗും അബുദബിയില്‍ എ​ത്തി​യി​ട്ടു​ണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.