ടി-20 പരമ്പര: ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനം വെള്ളിയാഴ്ച്ച മുതല്‍

ടി-20 പരമ്പര: ഓസ്‌ട്രേലിയന്‍ വനിതാ ടീമിന്റെ ഇന്ത്യന്‍ പര്യടനം വെള്ളിയാഴ്ച്ച മുതല്‍

മുംബൈ: ടി-20 പരമ്പരയ്ക്കായി ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം വെള്ളിയാഴ്ച്ച തുടങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് പര്യടനത്തില്‍ ഓസീസ് കളിക്കുക. വെള്ളിയാഴ്ച്ച മുംബൈയിലെ ഡോ. ഡിവൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് പരമ്പരയിലെ ആദ്യ മത്സരം.

പൂജ വസ്ട്രാക്കര്‍, കിരണ്‍ നവ്ഗിരെ, സ്‌നേഹ് റാണ, ഡയലന്‍ ഹേമലത എന്നിവരെ പരിഗണിക്കാതിരുന്ന ഇന്ത്യ പുതുമുഖം അഞ്ജലി സര്‍വാനിയെയും 2014 നവംബറില്‍ അവസാന ടി-20 കളിച്ച ദേവിക വൈദ്യയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാ കപ്പില്‍ ഇടം ലഭിക്കാതിരുന്ന ഹര്‍ലീന്‍ ഡിയോള്‍, യസ്തിക ഭാട്ടിയ എന്നിവരും ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മൃതി മന്ദന, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, രേണുക സിംങ്, രാജേശ്വരി ഗയ്ക്വാദ് തുടങ്ങി പ്രധാന താരങ്ങളെ ഉള്‍പ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.