റിയാദ്: പ്രവാസി തൊഴിലാളികള്‍ക്കുളള ലെവിയിലും മൂല്യവർദ്ധിത നികുതിയിലും മാറ്റമില്ലെന്ന് സൗദി ധന മന്ത്രി മുഹമ്മദ് അല്‍ ജദാന്‍. ഇത് സംബന്ധിച്ച പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ആഗോള എണ്ണവിലയുടെ ചാഞ്ചാട്ടം തുടരുകയാണ്. എങ്കിലും സൗദി അറേബ്യയുടെ ബജറ്റില്‍ വിലയിലെ അസ്ഥിരതയുടെ ആഘാതത്തില്‍ കുറവുവരുത്താന്‍ സാധിച്ചിട്ടുണ്ട്. 2022 ലെ മിച്ച ബജറ്റ് വിതരണം സാമ്പത്തിക വർഷാവസാനത്തില്‍ മാത്രമെ നടപ്പിലാക്കാന്‍ സാധിക്കുകയുളളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
സൗദി കേന്ദ്ര ബാങ്ക് സാമയുടെ കരുതൽ ശേഖരം 2022 ൽ ഏകദേശം 50 ബില്യൺ റിയാൽ വർദ്ധിച്ചിട്ടുണ്ട്. പ്രധാന പദ്ധതികള്‍ക്കായി ഈ കാലയളവില്‍ ചെലവിട്ടത് 30 ബില്യൺ റിയാലാണ്. വരും വർഷങ്ങളിലും നിരവധി പദ്ധതികള്‍ രാജ്യത്ത് നടപ്പിലാക്കുമെന്നും ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.