കൊച്ചി: മൈതാനത്തേക്കിറങ്ങുന്ന ആരാധകരെ നേരിടാന്‍ കനത്ത നടപടികളുമായി കേരള ബ്ലാസ്റ്റേഴ്സ്. ഇത്തരക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ പിഴ ഈടാക്കാനാണ് നീക്കം.
കഴിഞ്ഞ ഹോം മത്സരങ്ങളില്‍ ആരാധകര്‍ അതിരുവിട്ട് മൈതാനത്തേക്ക് ഇറങ്ങിയ സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് ക്ലബ് നടപടിക്കൊരുങ്ങുന്നത്.
പിഴയ്ക്ക് പുറമെ സ്റ്റേഡിയത്തിലേക്ക് വിലക്കും ഏര്‍പ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. ബംഗളൂരു എഫ്സിക്കെതിരെ ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.