ജഴ്‌സി തറയിലിട്ട് ചവിട്ടിയെന്ന ആരോപണം: മെസിയെ വിലക്കാനൊരുങ്ങി മെക്‌സിക്കോ

ജഴ്‌സി തറയിലിട്ട് ചവിട്ടിയെന്ന ആരോപണം: മെസിയെ വിലക്കാനൊരുങ്ങി മെക്‌സിക്കോ

മെക്‌സിക്കോ സിറ്റി: അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരെ മെക്‌സിക്കോ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

മെക്‌സിക്കോയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതി അംഗീകരിക്കപ്പെട്ടാല്‍ താരത്തിന് മെക്‌സിക്കോയിലേയ്ക്ക് പ്രവേശന വിലക്ക് നേരിടേണ്ടി വരുമെന്നാണ് സൂചന.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് സി വിഭാഗത്തിലായിരുന്നു അര്‍ജന്റീനയും മെക്‌സിക്കോയുമുണ്ടായിരുന്നത്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന മെക്‌സിക്കോയെ പരാജയപ്പെടുത്തിയിരുന്നു.

മെക്‌സിക്കോയ്ക്ക് എതിരായ വിജയം ഡ്രസിംഗ് റൂമില്‍ ആഘോഷിക്കവേ എതിര്‍ താരം കൈമാറിയ മെക്‌സിക്കന്‍ ജഴ്‌സി ലയണല്‍ മെസി തറയിലിട്ട് ചവിട്ടിയെന്ന് ആരോപണമുയര്‍ന്നത് വിവാദത്തിന് വഴിവെച്ചിരുന്നു.

മത്സര ദിവസം ഡ്രെസിംഗ് റൂമില്‍ നിന്നുള്ള വീഡിയോ പുറത്തു വന്നതോടെയാണ് ആരോപണമുയര്‍ന്നത്. മെക്‌സിക്കന്‍ ജഴ്‌സി തറയില്‍ കിടക്കുന്നതും മെസി മനപ്പൂര്‍വമല്ലാതെ അത് കാലുകൊണ്ട് തട്ടി നീക്കുന്നതും വീഡിയോയില്‍ കാണാം.

ഈ സംഭവത്തിന് പിന്നാലെ മെസിയെ തന്റെ കയ്യില്‍ കിട്ടിയാല്‍ ശരിയാക്കുമെന്ന ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സര്‍ കാന്‍സെലോ അല്‍വാരസ് രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.