ന്യൂഡൽഹി: 182 അംഗ ഗുജറാത്ത് അസംബ്ലിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 40 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
29 അംഗങ്ങള്‍ കൊലപാതകശ്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നുണ്ടെന്ന് എഡിആര്‍ വിശകലനം വ്യക്തമാക്കുന്നു. ഇതില്‍ 20 പേര്‍ ബിജെപിയുടെയും നാലു പേര്‍ കോണ്‍ഗ്രസിന്റെയും എംഎല്‍എമാരാണ്. ആം ആദ്മി പാര്‍ട്ടി രണ്ടുപേരും സ്വതന്ത്രരില്‍ രണ്ടു പേരും സമാജ്വാദി പാര്‍ട്ടിയില്‍ ഒരാളുമുണ്ട്.
എഡിആര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 156 ബിജെപി എംഎല്‍എമാരില്‍ 26 പേരും, 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒന്‍പത് പേരും അഞ്ചില്‍ രണ്ട് എഎപി എംഎല്‍എമാരും, മൂന്നില്‍ രണ്ട് സ്വതന്ത്രരും തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിജയിച്ച മൂന്ന് നേതാക്കള്‍ വധശ്രമം പോലുള്ള ഗുരുതരമായ കേസുകള്‍ നേരിടുന്നവരാണ്. കോണ്‍ഗ്രസ് എംഎല്‍എ വന്‍സ്ദ അനന്ത് പട്ടേല്‍, പാടാന്‍ കിരിത് പട്ടേല്‍, ബിജെപി എംഎല്‍എ ഉന കാലുഭായ് റാത്തോഡ് എന്നിവരാണ് ഈ സ്ഥാനാര്‍ത്ഥികള്‍. നാല് നിയമസഭാംഗങ്ങള്‍ സ്ത്രീകളെ അപമാനിക്കല്‍, ബലാത്സംഗം എന്നൂ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസ് ഉള്ളവരാണ്.
ഈ നാല് പേരില്‍ ബിജെപി എംഎല്‍എ ജെത ഭര്‍വാദിനെതിരെ ഐപിസി 354 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ജിഗ്‌നേഷ് മേവാനി, ബിജെപി എംഎല്‍എ ജനക് തലവ്യ, എഎപി എംഎല്‍എ ചൈത്ര വാസവ എന്നിവര്‍ക്കെതിരെ ബലാത്സംഗ ആരോപണമുണ്ട്.
അതേസമയം 2017നെ അപേക്ഷിച്ച് ഇത്തവണ ക്രിമിനല്‍ കേസ് നേരിടുന്ന എംഎല്‍എമാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി എഡിആര്‍ പഠനം പറയുന്നു. 2017ല്‍ 47 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.