കൊച്ചി: ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങിയ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന് അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്വന്റി 20 ടൂര്‍ണമെന്റിലൂടെയാണ് ശ്രീയുടെ തിരിച്ചുവരവ്. 2013 ഐപിഎല്‍ വാതുവയ്പ്പില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
അടുത്ത മാസം നടക്കുന്ന ടൂര്‍ണമെന്റില്‍ ശ്രീശാന്തിനെ കളിപ്പിക്കാന്‍ ബിസിസിഐയുടെ അനുമതി തേടി കെസിഎ കത്തയച്ചിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ബിസിസിഐയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല.
2018ല്‍ കേരള ഹൈക്കോടതി താരത്തിന്റെ ആജീവനാന്ത വിലക്ക് ഒഴിവാക്കുകയും തുടർന്ന് 2020 സെപ്റ്റംബര്‍ 13ന് വിലക്ക് അവസാനിപ്പിക്കുകയും ചെയ്തു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിനെ കളിപ്പിക്കാന്‍ അനുമതി തേടി കെസിഎ കത്തയച്ചത്. ഔദ്യോഗികമായാണ് കത്തയച്ചതെന്നും അനുമതി ലഭിക്കുന്ന കാര്യം ഉറപ്പാണെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.