കുവൈറ്റിൽ സിവിൽ ഐഡികൾ വീട്ടിൽ ലഭിക്കുന്ന സംവിധാനം നിലവിൽ വന്നു

കുവൈറ്റിൽ സിവിൽ ഐഡികൾ വീട്ടിൽ ലഭിക്കുന്ന സംവിധാനം നിലവിൽ വന്നു

കുവൈറ്റ് :സിവിൽ ഐഡികൾ വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  നവംബർ മാസം പതിനൊന്നാം തീയതിയോടുകൂടി ആരംഭിച്ച ഈ സേവനം സ്വദേശികൾക്കും വിദേശികൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.

ഒരു സിവിൽ ഐഡി ഡെലിവർ ചെയ്യുന്നതിന് 2 കുവൈറ്റ് ദിനാർ ചാർജ് ചെയ്യുന്നു .( ഈ തുക റീഫണ്ട് ചെയ്യാനാവില്ല) കൂടാതെ ഇതേ വിലാസത്തിൽ തന്നെ ഉള്ള അധിക കാർഡിന് .250 കുവൈറ്റ് ദിനാർ വീതം ഈടാക്കുന്നതാണ്. പേയ്മെന്റ് ഓൺലൈനിൽ കൂടി അടച്ച് .സിവിൽ ഐഡി യിൽ നൽകിയിരിക്കുന്ന വിലാസത്തിലോ , നമ്മൾ നിർദ്ദേശിക്കുന്ന വിലാസത്തിലോ ഹോം ഡെലിവറിക്കായി ആവശ്യപ്പെടാവുന്നതാണ്.

സിവിൽ ഐഡി ഡെലിവറി കമ്പനിക്ക് ലഭിക്കുന്ന ദിവസം മുതൽ രണ്ട് പ്രവർത്തിദിനങ്ങൾക്കുള്ളിൽ ഐഡികൾ വിതരണം ചെയ്യും. പഴയസിവിൽ ഐഡി തിരികെ നൽകികൊണ്ട് പുതിയ സിവിൽ ഐഡി സ്വീകരിക്കാവുന്നതാണ്.



ഹോം ഡെലിവറി സേവനം വഴി ഒരു ഐഡി നേടുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷൻ ട്വിറ്ററിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പി‌എ‌സി‌ഐ ശാഖകളിലെ ഗതാഗതം പരിമിതപ്പെടുത്തുക, കോവിഡ് -19 വൈറസിന്റെ വ്യാപനം കുറയ്ക്കുക എന്നിവയായിരുന്നു ഹോം ഡെലിവറി സേവനം ആരംഭിക്കാനുള്ള തീരുമാനം.

https://delivery.paci.gov.kw എന്ന വെബ്‌സൈറ്റിൽ സിവിൽ ഐഡി ലഭിക്കുവാനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.