അരുണാചൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടി; ഇരു വിഭാഗം സൈനികർക്ക് പരിക്ക്

അരുണാചൽ അതിർത്തിയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടി; ഇരു വിഭാഗം സൈനികർക്ക് പരിക്ക്

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിലെ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഇരു വിഭാഗത്തിലെയും സൈനികർക്ക് പരിക്കേറ്റതയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡിസംബർ ഒൻപതിന് നടന്ന ഏറ്റുമുട്ടലിന്റെ വിവരം ഇപ്പോഴാണ് പുറത്ത് വന്നത്. 

തവാങ് സെക്‌ടറിന് സമീപമുള്ള യാങ്സ്റ്റെ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു. ഇത് ഇന്ത്യന്‍ സൈന്യം തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍മുണ്ടായതെന്നാണ് വിവരം.

മുഖാമുഖമുണ്ടായ ഏറ്റുമുട്ടലിൽ ഇരുവശത്തുമുള്ളവർക്ക് പരിക്കുകളുണ്ടാക്കി. സംഭവത്തിന് ശേഷം ഉടൻ തന്നെ ഇരുവിഭാഗവും പ്രദേശത്ത് നിന്ന് പിരിഞ്ഞുപോയി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതേ മേഖലയിൽ ചൈനീസ് സൈനികരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. 200 പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സൈനികരെ അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപമാണ് അന്ന് ഇന്ത്യൻ സൈന്യം തടഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.