ബുധനാഴ്ച്ച പുലര്‍ച്ചെ ആകാശത്ത് ജെമിനിഡ് ഉല്‍ക്കവര്‍ഷം; നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാം

ബുധനാഴ്ച്ച പുലര്‍ച്ചെ ആകാശത്ത് ജെമിനിഡ് ഉല്‍ക്കവര്‍ഷം; നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാം

ബംഗളൂരു: ബുധനാഴ്ച്ച പുലര്‍ച്ചെ ആകാശത്ത് ഉല്‍ക്കകളുടെ വിസ്മയ കാഴ്ച്ച. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന നൂറുകണക്കിനു ഉല്‍ക്കകളാണ് ആകാശ വിസ്മയം തീര്‍ക്കാനൊരുങ്ങുന്നത്.

ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും മധ്യേയാണ് ഇത് സംഭവിക്കുകയെന്നാണ് നാസ വ്യക്തമാക്കുന്നത്. ബംഗളൂരുവിലുള്ളവര്‍ക്ക് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഈ ആകാശക്കാഴ്ച കാണാനാകും.

നാസ നല്‍കുന്ന വിവരം പ്രകാരം മണിക്കൂറില്‍ 100-150 ഉല്‍ക്കകളാകും വര്‍ഷിക്കുക. ജെമിനിഡ് ഉല്‍ക്കവര്‍ഷം എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. സെക്കന്‍ഡില്‍ 35 കി.മി വേഗതയിലാകും ജെമിനിഡ് ഉല്‍ക്കവര്‍ഷം. ഒരു ചീറ്റ പായുന്നതിന്റെ 1000 ഇരട്ടി വേഗതയാണ് ഇത്.

ബംഗളൂരുവില്‍ തന്നെ, ഹസര്‍ഗട്ട, ബന്നെര്‍ഗട്ട, ദേവരായനദുര്‍ഗ, കോലാര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ ഉല്‍ക്കവര്‍ഷം കാണാം. പറഞ്ഞിരിക്കുന്ന സമയത്തിന് അര മണിക്കൂര്‍ മുന്‍പെങ്കിലും സ്ഥലത്തെത്തി ഇരുട്ടുമായി കണ്ണുകള്‍ ഇണങ്ങാനുള്ള സമയം നല്‍കണം. ടെലിസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളുടെ ആവശ്യമില്ല.

പുലര്‍ച്ചെ രണ്ട് മുതല്‍ ഉല്‍ക്കവര്‍ഷം വീക്ഷിക്കുന്നതിനായി ജവഹര്‍ലാല്‍ നെഹ്രു പ്ലാനറ്റോറിയം പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26