വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആയ @pontifex ൽ ആദ്യ ഹ്രസ്വ സന്ദേശം കുറിക്കപ്പെട്ടിട്ട് പത്ത് വർഷം. ലോകത്ത് ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന മാർപാപ്പയുടെ @pontifex എന്ന ട്വിറ്റർ അക്കൗണ്ട് തുറക്കപ്പെട്ടത് 2012 ഡിസംബർ മാസം രണ്ടാം തീയതിയായിരുന്നു. തുടർന്ന് ബെനഡിക്ട് പതിനാറാമൻ മാര്‍പാപ്പ 11.30 ന് ആദ്യ സന്ദേശം കുറിക്കുകയും ചെയ്തു.
നൂതനമാധ്യമലോകത്തിൽ വലിയ ചലനം സൃഷ്ടിച്ച കാൽവയ്പ്പായിരുന്നു ട്വിറ്റർ അക്കൗണ്ടുകൾ. ലോകനേതാക്കന്മാരും സമൂഹത്തിലെ ഉന്നതസ്ഥാനീയരും അവരുടെ ഹ്രസ്വസന്ദേശങ്ങൾ ലോകത്തെ അറിയിക്കാൻ അക്കൗണ്ടുകൾ തുറക്കുകയും അതിലൂടെ തങ്ങളുടെ അനുയായികളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും ചെയ്ത അവസരത്തിലാണ് വത്തിക്കാൻ മാധ്യമവിഭാഗവും ഔദ്യോഗികമായി മാർപാപ്പയുടെ ട്വിറ്റർ അക്കൗണ്ട് തുറന്നത്.
"സ്നേഹം നിറഞ്ഞ സുഹൃത്തുക്കളെ, ട്വിറ്ററിലൂടെ നിങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കുന്നതിൽ സന്തോഷിക്കുന്നു.നിങ്ങളുടെ ഉദാരമായ പ്രതികരണങ്ങൾക്ക് നന്ദി. ഹൃദയപൂർവം നിങ്ങളെ ഞാൻ ആശീർവദിക്കട്ടെ" എന്നായിരുന്നു ആദ്യ സന്ദേശം.
“Dear friends, I am pleased to get in touch with you through Twitter. Thank you for your generous response. I bless all of you from my heart.”
50 ദശലക്ഷത്തിലധികം ഫോളവേഴ്സ്
ഇന്ന് മാർപ്പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിനെ ലോകമെമ്പാടും 53.5 ദശലക്ഷം ആളുകളാണ് പിന്തുടരുന്നത്. ഒൻപത് ഭാഷകളിൽ (ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, ജർമ്മൻ, ഇറ്റാലിയൻ, പോളിഷ്, അറബിക്, ലാറ്റിൻ) അയയ്ക്കപ്പെടുന്ന സന്ദേശങ്ങൾക്ക് ലക്ഷക്കണക്കിന് ആളുകൾ ദിവസവും പ്രതികരണങ്ങൾ അയക്കുന്നുമുണ്ട്.
ഇംഗ്ലീഷ് സ്പാനീഷ് ഭാഷകളിലുള്ള ട്വീറ്റുകൾക്ക് മാത്രം 19 മില്യൺ ഫോളവേഴ്സുണ്ട്. ഇറ്റാലിയൻ-പോർച്ചുഗീസ് ഭാഷകളിൽ ഉള്ള ട്വീറ്റുകൾക്ക് അഞ്ച് മില്യൺ ഫോളവേഴ്സുണ്ട്. ജനുവരി മുതൽ ഇന്നുവരെ അക്കൗണ്ട് കഴിഞ്ഞ വർഷം 8,00,000 ഉപയോക്താക്കൾ വർദ്ധിച്ചു. സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ അക്കൗണ്ടുകൾ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തി.
ട്വീറ്റുകളും ഉക്രെയ്നും
ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥനകളോടൊപ്പമുള്ള ട്വീറ്റുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ആശയവിനിമയത്തിന് കാരണമായത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി പോസ്റ്റ് ചെയ്ത സന്ദേശങ്ങളും വളരെ ജനപ്രിയമായിരുന്നു.
2020 ൽ പ്രധാനമായും പകർച്ചവ്യാധി കാരണം @Pontifex ന്റെ ട്വീറ്റുകൾ ആകെ 27 ബില്യൺ ആളുകളിലേക്കാണ് എത്തിയത്. കോവിഡ് 19 മഹാമാരിയുടെ അവസരത്തിലും, പ്രകൃതി ദുരന്തങ്ങളിലും, യുദ്ധഭീകരതയുടെ ആധിക്യത്തിലും മാർപാപ്പ കുറിച്ച പ്രാർത്ഥനാപൂർവ്വമായ ട്വിറ്റർ സന്ദേശങ്ങൾക്ക് ലക്ഷക്കണക്കിനാളുകളാണ് മറുപടി അയയ്ക്കുന്നത്.
സുവിശേഷം പ്രഘോഷിക്കാനായി പത്ത് വർഷം മുമ്പ് ആരംഭിച്ച ട്വിറ്റർ അക്കൗണ്ടിനെ പിന്തുണയ്ക്കുന്ന എല്ലാവർക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ ട്വീറ്റ് ചെയ്തു.
https://twitter.com/Pontifex/status/1602279602281480196
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.