ബിന്‍ലാദനെ സംരക്ഷിച്ചവര്‍ക്ക് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ല; യു.എന്‍ രക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ബിന്‍ലാദനെ സംരക്ഷിച്ചവര്‍ക്ക് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ല; യു.എന്‍ രക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ന്യൂയോര്‍ക്ക്: യു.എന്‍ രക്ഷാ കൗണ്‍സിലില്‍ കാശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ സംരക്ഷിച്ച, അയല്‍ രാജ്യത്തെ പാര്‍ലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് ധര്‍മോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ തുറന്നടിച്ചു.

യു.എന്‍ കൗണ്‍സിലില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധം സംബന്ധിച്ച ചര്‍ച്ചക്കിടെ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എസ്. ജയ്ശങ്കറിന്റെ രൂക്ഷവിമര്‍ശനം.

ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തേണ്ട ആവശ്യമില്ല. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന് ഭരണകൂടം പിന്തുണ നല്‍കുന്ന കാര്യത്തിനും അത് ബാധകമാണെന്നും അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.

തങ്ങള്‍ എത്രയും പെട്ടെന്നു തന്നെ അന്താരാഷ്ട്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധി തുടങ്ങി സുപ്രധാന വെല്ലുവിളികളോടുള്ള കാര്യക്ഷമമായ പ്രതികരണമാണ് യു.എന്നിന്റെ വിശ്വാസ്യതയെ നിര്‍ണയിക്കുകയെന്നും എസ്. ജയ്ശങ്കര്‍ യു.എന്‍ രക്ഷാ കൗണ്‍സിലില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.