രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം തമിഴ്നാട്, കേരളം മൂന്നാമത്; ബീഹാര്‍ ഇരുപതാമത്

രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം തമിഴ്നാട്, കേരളം മൂന്നാമത്; ബീഹാര്‍ ഇരുപതാമത്

ചെന്നൈ: രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി തമിഴ്നാട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയിലാണ് തമിഴ്നാട് തുടര്‍ച്ചയായി നാലാമത്തെ തവണും രാജ്യത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കെപ്പട്ടത്. 2018 മുതല്‍ തമിഴ്നാട് ഒന്നാം സ്ഥാനം നിലനിര്‍ത്തി പോരുന്നു.

സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, ഭരണ നിര്‍വഹണം എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നത്. 2080 ല്‍ 1321.5 പോയന്റ് നേടിയാണ് തമിഴ്നാട് തുടര്‍ച്ചയായി നാലാമത്തെ തവണും രാജ്യത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പട്ടത്.

കോവിഡ് കാലത്ത് പോലും സംസ്ഥാനത്തിന്റെ ആരോഗ്യം മികച്ച നിലയിലായിരുന്നു. ഈ കാലയളവില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്താത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. 28,508 കോടി രൂപയുടെ നിക്ഷേപവും 83,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാധ്യതയുമുള്ള 49 പ്രോജക്ടുകള്‍ക്കായിരുന്നു 2021 ല്‍ സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടിരുന്നത്.

ഇന്ത്യാ ടുഡേയുടെ പട്ടികയില്‍ ഹിമാചല്‍ പ്രദേശാണ് രണ്ടാം സ്ഥാനത്ത്. 2018 ല്‍ ഏഴാം സ്ഥാനത്തായിരുന്ന ഹിമാചല്‍ പ്രദേശ് പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും രണ്ടാം സ്ഥാനത്ത് തുടരുന്നു. 2080 ല്‍ 1312.5 പോയന്റ് ആണ് ഹിമാചല്‍ പ്രദേശിനുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കേരളം ആണ്. 2080 ല്‍ 1263.5 പോയന്റ് നേടിയാണ് കേരളം മൂന്നാ സ്ഥാനത്തെത്തിയത്.

2018 ല്‍ കേരളം മൂന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും 2019 ല്‍ അഞ്ചാം സ്ഥാനത്തായി. 2020 ല്‍ നാലാം സ്ഥാനത്തും 2021 ല്‍ വീണ്ടും മൂന്നാം സ്ഥാനത്തും ആയിരുന്നു കേരളം. രാജ്യത്തെ നാലാമത്തെ മികച്ച സംസ്ഥാനം ഗുജറാത്ത് ആണ്. 2080 ല്‍ 1217.7 പോയന്റാണ് ഗുജറാത്തിനുള്ളത്. 1215.1 പോയന്റുള്ള പഞ്ചാബ് ആണ് അഞ്ചാം സ്ഥാനത്ത്.

മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് 1000 ത്തിന് മുകളില്‍ പോയന്റ് നേടിയിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. 887.5 പോയന്റുമായി അസം 17-ാം സ്ഥാനത്തും 852.8 പോയന്റുമായി ഉത്തര്‍പ്രദേശ് 18-ാം സ്ഥാനത്തുമാണ്. 739.2 പോയന്റുള്ള ബിഹാറിന് 20-ാം സ്ഥാനമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.