എറണാകുളം -അങ്കമാലി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ: വികാരി ഫാ. ആന്റണി നരികുളത്തെ ചുമതലകളിൽ നിന്നും നീക്കം ചെയ്തു

എറണാകുളം -അങ്കമാലി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ പുതിയ അഡ്മിനിസ്ട്രേറ്റർ: വികാരി ഫാ. ആന്റണി നരികുളത്തെ ചുമതലകളിൽ നിന്നും നീക്കം ചെയ്തു

കൊച്ചി: എറണാകുളം-അങ്കമാലി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്ററായി ഫാ. ആന്റണി പൂതവേലിൽ നിയമിക്കപ്പെട്ടു. തിങ്കളാഴ്ച്ച മുതലാണ് അദ്ദേഹം ചുമതലേൽക്കുന്നത്. ഇപ്പോഴത്തെ വികാരിയായിരുന്ന ഫാ. ആന്റണി നരികുളത്തെ വികാരി സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്.

അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രുസ് താഴത്താണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. നിലവിൽ മറ്റൂർ സെന്റ് മേരീസ് പള്ളി വികാരിയാണ് ഫാ. ആന്റണി പൂതവേലിൽ. നിയമന ഉത്തരവിലെ വിശദാംശങ്ങൾ പൂർണ്ണമായും പുറത്തുവന്നിട്ടില്ല.

കുർബ്ബാന ഏകീകരണ തർക്കത്തെ തുടർന്ന് ബസിലിക്ക പള്ളി പൂട്ടികിടക്കുകയായിരുന്നു. വികാരിയായ ഫാ. ആന്റണി നരികുളം, ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനുസരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നുണ്ടായ ഭരണ പ്രതിസന്ധിയാണ് വികാരിയെ നീക്കം ചെയ്യുന്ന സാഹചര്യത്തിലേക്ക് എത്തിയത്.
തിങ്കളാഴ്ച മുതൽ ബസിലിക്കാ പള്ളി തുറന്ന് കുർബ്ബാന അർപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് വിശ്വാസ സമൂഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.