ലഷ്‌കര്‍- ഇ തൊയ്ബ കമാന്‍ഡറുടെ സ്വത്ത് ജമ്മു കാശ്മീരില്‍ കണ്ടുകെട്ടി

ലഷ്‌കര്‍- ഇ തൊയ്ബ കമാന്‍ഡറുടെ സ്വത്ത് ജമ്മു കാശ്മീരില്‍ കണ്ടുകെട്ടി

ജമ്മു: ലഷ്‌കര്‍- ഇ തൊയ്ബ കമാന്‍ഡറുടെ ഭൂമി റവന്യൂ സംഘം കണ്ടുകെട്ടി. ഒളിവില്‍ കഴിയുന്ന അബ്ദുള്‍ റാഷിദിന്റെ ദോഡയിലെ സ്വത്താണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് റവന്യൂ-പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം പിടിച്ചെടുത്തത്.

ദോഡ ജില്ലയിലെ താത്രിയിലെ ഖാന്‍പുര ഗ്രാമത്തില്‍ നാല് കനാലുകളോളം വരുന്ന ഭൂമിയാണ് കണ്ടുകെട്ടിയതെന്ന് ദോഡ സീനിയര്‍ പൊലീസ് സൂപ്രണ്ട് അബ്ദുള്‍ ഖയൂം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാകിസ്താനിലേക്ക് പലായനം ചെയ്ത മറ്റ് പ്രാദേശിക ഭീകരര്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1993ല്‍ പാക് അധീന കശ്മീരില്‍ പോയ റാഷിദ് ആയുധപരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുകയും ദോഡയിലെ ഭീകര പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുകയും ചെയ്തതായി അധികൃതര്‍ പറഞ്ഞു. സിവിലിയന്മാര്‍ക്കും സുരക്ഷാ സേനയ്ക്കും നേരെയുള്ള ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.