ഇമ്മാനുവേൽ സൈലൻ്റ് നൈറ്റും, ഫാ. ക്ലമൻ്റിനു യാത്രയയപ്പൂം ഇന്ന് ഗ്ലാസ്നോവിനിൽ

ഇമ്മാനുവേൽ  സൈലൻ്റ്  നൈറ്റും, ഫാ. ക്ലമൻ്റിനു യാത്രയയപ്പൂം ഇന്ന് ഗ്ലാസ്നോവിനിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ്’ ഡിസംബർ 17 ശനിയാഴ്ച വൈകിട്ട് 4:30 ന് ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടക്കും. ഡബ്ലിൻ സീറോ മലബാർ സഭയുടെ പതിനൊന്ന് കുർബാന സെൻ്ററുകളിൽനിന്നുള്ള ടീമുകൾ കരോൾ ഗാനങ്ങളും നേറ്റിവിറ്റി പ്ലേകളും അവതരിപ്പിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ സമ്മാനങ്ങൾ നൽകി ആദരിക്കുംയൂറോപ്പ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ കോർഡിനേറ്റർ ജനറലായി നിയമിതനായ അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പലിനു തദ്ദവസരത്തിൽ ഡബ്ലിൻ വിശ്വാസ സമൂഹം യാത്രയയപ്പ് നൽകും. കഴിഞ്ഞ അഞ്ച് വർഷക്കാലം ഡബ്ലിനിൽ സേവനം ചെയ്തുവന്ന ഫാ. ക്ലമൻ്റ് തുടർന്ന് റോം ആസ്ഥാനമായി പ്രവർത്തിക്കും.

ഏവരേയും ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v