വിദ്യാര്‍ത്ഥികളുടെ യൂണിഫോം സ്‌കൂളും പിടിഎയും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

വിദ്യാര്‍ത്ഥികളുടെ യൂണിഫോം സ്‌കൂളും പിടിഎയും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ യൂണിഫോം അതാത് സ്‌കൂളുകളിലെ അധികൃതരും പിടിഎയുമാണ് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ ചില തെറ്റായ പ്രചാരണങ്ങള്‍ സമൂഹത്തില്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് സാമൂഹ്യവിരുദ്ധര്‍ പ്രചരിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സ്‌കൂളുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്താന്‍ പോകുന്നുവെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഇത് ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മനസുകളുടെ സൃഷ്ടിയാണ്. ലിംഗ തുല്യത സംബന്ധിച്ചുള്ള ധാരണ കുട്ടികളില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന പ്രചാരണമാണ് നടത്തുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണത്തിനും ജെന്‍ഡര്‍ ഇക്വാളിറ്റിക്കുമെതിരെ മുസ്ലീം സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് എല്ലാം സ്‌കൂളുകള്‍ക്ക് വിട്ടുകൊടുക്കുന്നുവെന്ന് അറിയിച്ചു കൊണ്ട് സര്‍ക്കാര്‍ തലയൂരിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.