ടെക്‌സാസില്‍ ലാന്‍ഡിങ്ങിനിടെ മൂക്കുകുത്തി വീണ് യുദ്ധവിമാനം; പാരച്യൂട്ടില്‍ പൈലറ്റിന് അത്ഭുത രക്ഷപ്പെടല്‍; വൈറലായി വീഡിയോ

ടെക്‌സാസില്‍ ലാന്‍ഡിങ്ങിനിടെ മൂക്കുകുത്തി വീണ് യുദ്ധവിമാനം; പാരച്യൂട്ടില്‍ പൈലറ്റിന് അത്ഭുത രക്ഷപ്പെടല്‍; വൈറലായി വീഡിയോ

തകര്‍ന്നത് 825 കോടി രൂപയുടെ യുദ്ധവിമാനം

ടെക്‌സാസ്: ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു തകര്‍ന്ന യുദ്ധവിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്. അമേരിക്കയിലെ നോര്‍ത്ത് ടെക്‌സാസ് സൈനിക താവളത്തിലാണ് അപകടം നടന്നത്. ഫോര്‍ട്ട് വര്‍ത്തിലെ നേവല്‍ എയര്‍ സ്റ്റേഷന്‍ ജോയിന്റ് റിസര്‍വ് ബേസില്‍ എഫ്-35 ബി ഫൈറ്റര്‍ ജെറ്റ് എന്ന വിമാനം ഇറക്കാന്‍ ശ്രമിക്കുമ്പോഴാണ് പൈലറ്റിന് നിയന്ത്രണം വിട്ടത്. ജെറ്റ് വിമാനത്തിന്റെ മുന്‍ഭാഗം മണ്ണില്‍ കുത്തിയാണ് നിര്‍ത്തിയത്. യുദ്ധവിമാനം തകര്‍ന്നപ്പോള്‍ ഉയര്‍ന്ന പുകയിലൂടെ പൈലറ്റിന്റെ പാരച്യൂട്ട് ഉയരുന്നതും കാണാം. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പൈലറ്റ് സുരക്ഷിതനാണെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 100 മില്യണ്‍ ഡോളറിന്റെ (825 കോടി രൂപ)യുടെ യുദ്ധവിമാനമാണ് തകര്‍ന്നത്. യുഎസ് ഗവണ്‍മെന്റ് പൈലറ്റാണ് വിമാനം പറത്തിയതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജനറല്‍ പാറ്റ് റൈഡര്‍ വ്യാഴാഴ്ച പറഞ്ഞു. എന്നാല്‍ ജെറ്റ് അതിന്റെ നിര്‍മ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ഉടമസ്ഥതയിലാണെന്നും ഇതുവരെ യുഎസ് സൈന്യത്തിന് കൈമാറിയിട്ടില്ലെന്നും പെന്റഗണ്‍ പറഞ്ഞു.

പൈലറ്റിന് കുഴപ്പമില്ലെന്ന് സന്ദേശം ലഭിച്ചതായി വൈറ്റ് സെറ്റില്‍മെന്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിമാനത്തിന്റെ നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിനും പ്രസ്താവനയില്‍ പ്രതികരിച്ചു. രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കുന്ന സിംഗിള്‍-സീറ്റ്, സിംഗിള്‍ എഞ്ചിന്‍, മള്‍ട്ടി-റോള്‍ കോംബാറ്റ് എയര്‍ക്രാഫ്റ്റാണ് തകര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.