ഗതാഗത നിയമലംഘന പിഴകള്‍, ഇളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമയും അജ്മാനും

ഗതാഗത നിയമലംഘന പിഴകള്‍, ഇളവ് പ്രഖ്യാപിച്ച് റാസല്‍ഖൈമയും അജ്മാനും

യുഎഇ: രാജ്യത്തിന്റെ  49 ആം ദേശീയ ദിനത്തിന്‍റെ ഭാഗമായി ഗതഗാത നിയമലംഘനങ്ങളില്‍ റാസല്‍ഖൈമ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടുമുതല്‍ ഡിസംബർ 8 വരെയായിരിക്കും ഇളവ് ബാധകമായിരിക്കുക. പിടിച്ചെടുത്ത വാഹനങ്ങള്‍ക്കും ബ്ലാക്ക് പോയിന്‍റ് കിട്ടിയ വാഹനങ്ങള്‍ക്കുമെല്ലാം ഇത് ബാധകമാണ്. സമൂഹത്തിന്‍റെ സന്തോഷത്തിനായാണ് ഇത്തരത്തിലൊരു ആനുകൂല്യം നല്‍കുന്നതെന്നും വലിയ പിഴകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത്തരത്തിലൊരു ഇളവ് നല്കുന്നതിലൂടെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃത‍ർ അറിയിച്ചു. സമാനമായ രീതിയില്‍ ഗതാഗത പിഴയിളവ് അജ്മാനും നല്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.