വര്‍ഗീയതക്കുള്ള സിദ്ധൗഷധമാണ് ശ്രീ നാരായണ ഗുരുവചനങ്ങൾ : മാർ ജോസഫ് പാംപ്ളാനി

വര്‍ഗീയതക്കുള്ള സിദ്ധൗഷധമാണ് ശ്രീ നാരായണ ഗുരുവചനങ്ങൾ : മാർ ജോസഫ് പാംപ്ളാനി

തലശ്ശേരി: മനുഷ്യത്വത്തെ ആധാരമാക്കിയുള്ള ദർശനമായിരുന്നു ഗുരുവിന്റേതെന്ന് തലശ്ശേരി രൂപതാ സഹായമെത്രാൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. മഹാസമാധി ദിനത്തിൽ ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ നടന്ന മദ്യ വിരുദ്ധ ഏകോപന സമിതി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മദ്യമെന്നത് തിന്മയായതിനാല്‍ തന്നെ ശാശ്വതവിജയം മദ്യത്തിന്  ഉണ്ടാകില്ലന്നും തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. മദ്യ വിരുദ്ധ ഏകോപനസമിതി നേതൃസംഗമം ശ്രീ ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം. മദ്യം എന്ന വിഷം കുടിച്ച് ആരും മഹാനായിട്ടില്ല, നശിച്ച ചരിത്രമേ ഉള്ളൂ. വിഷമായ മദ്യം കോവിഡ് കാലത്ത് പാസെടുത്ത് വാങ്ങുന്ന സ്ഥിതിയായിരുന്നു. 

മദ്യമെന്ന കറവ പശുവിനെ നിരന്തരം കറന്നു കൊണ്ടിരിക്കുന്നവരാണ് മാറി മാറി വന്ന സര്‍ക്കാറുകള്‍. മദ്യത്തിലൂടെ നേടുന്ന പണം കൊണ്ട് ഈ നാടിന് ഒരു ഗുണവും ലഭിക്കില്ല. കളങ്കിത പണം കൊണ്ട് വികസനം നടത്താമെന്നും സര്‍ക്കാറുകള്‍ കരുതരുത്.മനുഷ്യത്വത്തെ ആധാരമാക്കിയുള്ള ദര്‍ശനമായിരുന്നു ഗുരുവിന്‍റേത്. സങ്കുചിത താത്പര്യങ്ങളുടെ തടവറയിലായിരുന്നില്ല അദ്ദേഹം ജീവിച്ചത്. ഗുരുവിന് പ്രത്യേക മതമോ, ജാതിയോ ഉണ്ടായിരുന്നില്ല. ഭൂമിക്ക് ഒരു കവാടമുണ്ടെങ്കില്‍ അവിടെ എഴുതിവയ്ക്കേണ്ട ആപ്തവാക്യമാണ് ഗുരു അരുവിപ്പുറത്ത് എഴുതി വച്ചത് "നമ്മുടെ ഇഷ്ടത്തിനുസരിച്ച് രൂപപ്പെടുത്താവുന്നതല്ല ദൈവിക സങ്കല്‍പ്പം. മതം എന്നതിന് ഗുരു നല്‍കിയ നിര്‍വചനം തന്നെ അതാണ്. മനുഷ്യന്‍റെ മഹത്വമാണ് ദൈവത്തിന്‍റെ മഹത്വവുമെന്ന് ഗുരു ദര്‍ശിച്ചു. 

മദ്യവിരുദ്ധ ഏകോപനസമിതി ചെയര്‍മാന്‍ ഫാ. ചാക്കോ കുടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ, ജ്ഞാനോദയ യോഗം പ്രസിഡന്‍റ് അഡ്വ. കെ. സത്യന്‍, ആന്‍റണി മേല്‍വെട്ടം, ഷിനോ പാറക്കല്‍, സുഹൈല്‍ ചെമ്പന്തൊട്ടി, റെജി വെണ്ണക്കല്ല്,  കണ്ട്യന്‍ ഗോപി  എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പ്രവര്‍ത്തകര്‍ മദ്യവിരുദ്ധ ദൃഢപ്രതിഞ്ജ എടുക്കുകയും മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.