മോസ്‌കോ: സോയൂസ് ബഹിരാകാശ പേടകത്തില്‍ നിന്ന് വാതക ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യന്‍ യാത്രികരുടെ ബഹിരാകാശ നടത്തം അനിശ്ചിത കാലത്തേക്ക് മാറ്റി വെച്ചു. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസാണ് ഇക്കാര്യമറിയിച്ചത്. ഡിസംബര്‍ 21 ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
സോയൂസ് എം.എസ് 22 ബഹിരാകാശ പേടകത്തിന്റെ എക്‌സ്റ്റേണല്‍ റേഡിയേറ്റര്‍ കൂളിംഗ് ലൂപ്പാണ് ചോര്‍ച്ചയുടെ ഉറവിടമെന്നും അന്വേഷണം നടന്നു വരികയാണെന്നും നാസ അറിയിച്ചു. റഷ്യന്‍ ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നടത്തത്തിനായി എയര്‍ലോക്കില്‍ നിന്ന് പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് ചോര്‍ച്ച കണ്ടെത്തിയത്.
ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന അംഗങ്ങള്‍ ആരും തന്നെ അപകടത്തില്‍പ്പെട്ടിട്ടില്ല. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. സോയൂസ് എം.എസ് 22 ന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കനേഡിയന്‍ നിര്‍മ്മിത റോബോട്ടിക് ക്യാമറ ക്രൂ അംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ ഭൂമിയിലേക്ക് എത്തിക്കുകയും കൂടുതല്‍ വിശകലനം ചെയ്യുകയും വേണം.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് സോയൂസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. രണ്ട് റഷ്യന്‍ സഞ്ചാരികള്‍ക്കൊപ്പം നാസയയില്‍ നിന്നുള്ള ഫ്രാങ്ക് റൂബിയോയും സോയൂസിലുണ്ടായിരുന്നു. ദൗത്യം പൂര്‍ത്തിയാക്കി മൂവരുമായി വരുന്ന മാര്‍ച്ചില്‍ സോയൂസിനെ ഭൂമിയിലേക്ക് മടക്കിയെത്തിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ നിലവില്‍ ചോര്‍ച്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ സോയൂസ് സഞ്ചാരികളെ തിരികെയെത്തിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനുള്ള വിലയിരുത്തലുകള്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.