ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീര്‍പ്പാക്കിയത് 6844 കേസുകള്‍. കഴിഞ്ഞ മാസം ഒന്‍പതിനാണ് രാജ്യത്തിന്റെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയി ഡി.വൈ ചന്ദ്രചൂഡ് ചീഫ് സ്ഥാനമേറ്റത്.
നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 16 വരെ 6844 കേസുകള്‍ തീര്‍പ്പാക്കിയതായി സുപ്രീം കോടതി ഭരണവിഭാഗം അറിയിച്ചു. 5898 കേസാണ് ഈ കാലയളവില്‍ ഫയല്‍ ചെയ്തത്.
ജഡ്ജിമാരുടെ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സുപ്രീം കോടതി നേട്ടം കൈവരിച്ചത്. ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും ജാമ്യ ഹര്‍ജികളും തീര്‍പ്പാക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് സ്ഥാനമേറ്റതിനു പിന്നാലെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകള്‍ പ്രാധാന്യത്തോടെ കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.