കാഴ്ചയില്‍ പ്രായം കുറയ്ക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കാഴ്ചയില്‍ പ്രായം കുറയ്ക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

പ്രായം കൂടുന്തോറും ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വീഴാം. എന്നാല്‍ നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കാന്‍ കാരണമാകുന്നു. ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മ പ്രശ്‌നങ്ങളാണ്.
പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ തടയാം. അത്തരത്തില്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് ഏറെ നല്ലതാണ്.

രണ്ട്...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഭക്ഷണ രീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ബെറി പഴങ്ങള്‍, ഇലക്കറികള്‍, നട്‌സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

വെള്ളം ധാരാളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.
നാല്...
മുഖത്തു നിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. ചര്‍മ്മം വരണ്ടതാക്കുന്നതു മുതല്‍ ചര്‍മ്മ സുഷിരങ്ങളില്‍ കെമിക്കലുകള്‍ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാന്‍ വരെ അത് കാരണമാകും.രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. രാത്രിയില്‍ ചര്‍മ്മത്തില്‍ അടിഞ്ഞുകൂടിയ എണ്ണമയം നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

അഞ്ച്...

വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുക.

ആറ്...

ഉറക്കവും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. തുടര്‍ച്ചയായ ഉറക്കക്കുറവ് ശരീരത്തില്‍ ഇരുണ്ട അടയാളങ്ങള്‍ക്കും പ്രായക്കൂടുതല്‍ തോന്നാനും വഴിവയ്ക്കും. അതിനാല്‍ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങാന്‍ ശ്രദ്ധിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.