ബർമ്മിംങ്ങ് ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാർ രൂപതയുടെ ആഴ്ചയിലെ വാർത്താ ബുളളറ്റിനായ 'ദനഹ'യില്‍ ആരാധന ക്രമത്തെ ആസ്പദമാക്കി ക്വിസ് പ്രോഗ്രാം ആരംഭിച്ചു. ഡിസംബർ 18 ഞായറാഴ്ച മുതല്‍ തുടർച്ചയായി 9 ഞായറാഴ്ചകളിലാണ് ക്വിസ് പ്രോഗ്രാം നടത്തുക.
ഓരോ ആഴ്ചയിലും 20 ചോദ്യങ്ങളും ഉത്തരങ്ങളുമാണ് നല‍്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും ക്വിസ് നടത്തുന്നത്. അതേകുറിച്ചുളള വിവരങ്ങള്‍ പിന്നീട് അറിയിക്കും. പഞ്ചവത്സര അജപാലന പദ്ധതിയുടെ ഒന്നാം ഘട്ടമായ ഇയർ ഓഫ് ലിറ്റർജിയുടെ ഭാഗമായാണ് ക്വിസ് പ്രോഗ്രാം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v