ബ്യൂണസ് ഐറിസ്: ലോക കിരീടം ചൂടിയതിനു പിന്നാലെ അര്‍ജന്റീന ടീമിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം നായകന്‍ മെസിയുടെ ഉറക്കമാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ നേടിയത്.
ലോകകപ്പ് കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന മെസിയുടെ ചിത്രമാണ് ഇത്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മെസി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ശുഭദിനം എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് ഇതിനോടകം ഒരുകോടിയില്‍ അധികം ആളുകളാണ് ലൈക് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ അര്‍ജന്റീനയില്‍ എത്തിയ മെസിക്കും സംഘത്തിനും രാജ്യം ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ലക്ഷങ്ങളാണ് ബ്യൂണസ് ഐറിസിലെ സ്വീകരണ ചടങ്ങ് കാണാനെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.