മോസ്കോ: ആയിരം കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം തകർക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലുമായി റഷ്യ. ജനുവരി മുതല്‍ റഷ്യൻ നാവികസേനയുടെ പക്കൽ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ഉണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു.
അത്യാധുനിക ശേഷിയുള്ള ക്രൂയിസ് മിസൈൽ കഴിഞ്ഞ വർഷങ്ങളിലായിട്ടാണ് റഷ്യ വികസിപ്പിച്ചത്. ഇതിന്റെ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ റഷ്യൻ നാവിക സേനയുടെ യുദ്ധക്കപ്പലായ അഡ്മിറൽ ഗോർഷോവില്‍ മിസൈൽ സ്ഥാപിക്കുമെന്ന് പുടിൻ വ്യക്തമാക്കിയത്.
'ലോകത്തിൽ തുല്യതയില്ലാത്ത ക്രൂയിസ് മിസൈലായ സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ ജനുവരിയോടെ റഷ്യയുടെ നാവികസേനാ കപ്പലായ അഡ്മിറൽ ഗോർഷേവിൽ സ്ഥാപിക്കും'പുടിൻ പറഞ്ഞു.
റഷ്യയുടെ യുദ്ധസന്നാഹങ്ങളടങ്ങിയ കപ്പലാണ് അഡ്മിറൽ ഗോർഷേവ്. ആയിരം കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്യം ഭേദിക്കാന്‍ സാധിക്കുന്നതാണ് സിർക്കോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ. 2020 ഒക്ടോബറിലാണ് ആദ്യമായി സിർക്കോൺ പരീക്ഷിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.