എംബാപ്പെയുടെ മുഖമുള്ള പാവയുമായി മാര്‍ട്ടീനസിന്റെ വിക്ടറി പരേഡ്; പരിഹാസം പരിധി വിടുന്നതായി ആരോപണം

എംബാപ്പെയുടെ മുഖമുള്ള പാവയുമായി മാര്‍ട്ടീനസിന്റെ വിക്ടറി പരേഡ്; പരിഹാസം പരിധി വിടുന്നതായി ആരോപണം

ബ്യൂണസ് ഐറിസ്: ഫ്രാന്‍സ് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ പരിഹസിക്കുന്നത് തുടര്‍ന്ന് അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. കിരീടനേട്ടത്തിനു ശേഷം ബ്യൂണസ് ഐറിസിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള പാവയുമായി എത്തിയാണ് മാര്‍ട്ടിനസ് ഞെട്ടിച്ചത്.

ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം നേടിയതിനു പിന്നാലെ ഡ്രസിങ് റൂമില്‍ നടന്ന വിജയാഘോഷത്തിനിടെ എംബാപ്പെയ്ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാര്‍ട്ടിനസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

ഇതിനു പിന്നാലെയാണ് പാവയുമായി മാര്‍ട്ടിനസ് വിജയാഘോഷത്തില്‍ പങ്കെടുത്തത്. സംഭവത്തില്‍ ലോക വ്യാപകമായി വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

ലോകകപ്പ് വിജയത്തിനു ശേഷം നാട്ടിലെത്തിയ മെസിക്കും സംഘത്തിനും തകര്‍പ്പന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ബ്യൂണസ് ഐറിസിലെ ആരാധകരെ അഭിവാദ്യം ചെയ്ത് താരങ്ങള്‍ തുറന്ന ബസില്‍ സഞ്ചരിച്ചിരുന്നു. ഇതിനിടെയാണ് മാര്‍ട്ടിനസ് കൈയില്‍ പിടിച്ച പാവയുടെ മുഖം എല്ലാവരുടെയും ശ്രദ്ധിക്കുന്നത്.

പാവയുടെ മുഖത്ത് എംബാപ്പെയുടെ മുഖത്തിന്റെ ചിത്രം ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. വിക്ടറി പരേഡില്‍ ഉടനീളം ഈ പാവയുമായിട്ടായിരുന്നു മാര്‍ട്ടിനസിന്റെ വിജയാഘോഷം. അതേസമയം ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ മാര്‍ട്ടിനസിന്റെ പരിഹാസം അതിരുകടന്നുപോയെന്നാണ് സോഷ്യൽ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

മാര്‍ട്ടിനസ് ഇത്തരത്തില്‍ വിജയാഘോഷം നടത്തുമ്പോള്‍ തുറന്ന ബസില്‍ തൊട്ടടുത്ത് ലയണല്‍ മെസി നിലക്കുന്നുണ്ടായിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലെ മെസ്സിയുടെ സഹതാരമാണ് എംബാപ്പെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.