കേദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു.

കേദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു.

ദില്ലി: വിവാദ കാര്‍ഷിക ബില്ലിനെതിരേയുള്ള കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം ഇന്ന്. ദില്ലി കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടേയും സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലാണ് ദേശീയ പ്രക്ഷോഭനത്തിന് ആഹ്വാനം ചെയ്തത്.പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കിയത്.  തുടര്‍ന്ന്  പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന് പുറത്തും കര്‍ഷകരടക്കമുള്ള ഒരു വലിയ ഭൂരിഭാഗം ജനത തെരുവിലും ഇറങ്ങി പ്രതിഷേധിക്കുകയാണ്.  

രണ്ട് ബില്ലുകളാണ് രാജ്യസഭ പാസാക്കിയത്. ദ ഫാര്‍മേഴ്‌സ് (എംപര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ബില്‍, 2020, ദ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍ 2020 എന്നിവയാണ് പാസാക്കിയ ബില്ലുകള്‍. ലോക്‌സഭയില്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു.കഴിഞ്ഞ ദിവസം ബില്ലുകള്‍ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടിരുന്നു. ബില്ലുകള്‍ പാസാക്കിയ നടപടിയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഒരാഴ്ച്ചത്തേക്ക് സസ്‌പെന്റ് ചെയ്ത നടപടിയില്‍ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് ഒരു ദിവസം മുഴുവന്‍ പ്രതിഷേധം നടത്തിയിരുന്നു. ബില്ലിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കര്‍ഷകരുടെ നേതൃത്വത്തില്‍ കൂറ്റന്‍ ട്രാക്ടര്‍ റാലിക്കായിരുന്നു പഞ്ചാബ് സാക്ഷ്യം വഹിച്ചത്. നാളെ സേവ് ഫാർമേഴ്സിന്റെയും മറ്റ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.