കൊച്ചി: ബിനാലെയുടെ എല്ലാ വേദികളും ഇന്നു തുറക്കും. ഉച്ചയ്ക്ക് 12 ന് പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ക്യൂറേറ്റര്‍ ഷുബിഗി റാവുവിന്റെ നേതൃത്വത്തില്‍ കലാകാരന്‍മാരുള്‍പ്പെടെ പങ്കെടുക്കുന്ന വാക്ത്രൂ പരിപാടിയില്‍ കലാവതരണങ്ങള്‍ കണ്ടുള്ള സംവദം നടക്കും. രാവിലെ 10 മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.
'നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും' എന്ന പ്രമേയത്തില്‍ വിവിധ വേദികളിലായി ഏപ്രില്‍ 10 വരെ നടക്കുന്ന കലാമേളയില്‍ 40 രാജ്യങ്ങളില്‍ നിന്നുള്ള 87 സമകാലീന കലാകാരന്മാരുടെ സൃഷ്ടികളുണ്ട്. ബിനാലെയുടെ ഭാഗമായി സംവാദങ്ങളും ശില്‍പശാലകളും നടക്കും. സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴുവരെ വരെയാണ് ബിനാലെയില്‍ പ്രവേശനം.150 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും നിരക്കില്‍ ഇളവുണ്ട്.
ബിനാലെ ടിക്കറ്റുകള്‍ ആസ്പിന്‍വാള്‍ ഹൗസിലെ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും. .https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370 എന്നതാണ് ലിങ്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.