കൊച്ചി: ലിഫ്റ്റ് പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചയാളുടെ മൃതദേഹം ചുമന്ന് ഇറക്കേണ്ടി വന്ന സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളജിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കാലടി ശ്രീമൂലനഗരം സ്വദേശി 48കാരനായ സുകുമാരന്റെ മൃതദേഹമാണ് ചുമന്ന് താഴെയിറക്കേണ്ടി വന്നത്. പൊള്ളലേറ്റാണ് ഇദ്ദേഹം മരിച്ചത്. ആശുപത്രി അധികൃതര്‍ക്കെതിരെ മരിച്ചയാളുടെ കുടുംബം രംഗത്ത് വന്നു.
കളമശേരി മെഡിക്കല്‍ കോളജിലെ മൂന്നാമത്തെ നിലയിലാണ് പൊള്ളലേറ്റയാളുകളെ ചികിത്സിക്കുന്ന വിഭാഗം പ്രവര്‍ത്തിക്കുന്നത്. 80 ശതമാനം പൊള്ളലേറ്റ സുകുമാരനെ ഇക്കഴിഞ്ഞ 19ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോഴും ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ സ്ട്രച്ചറില്‍ കിടത്തി ചുമന്നാണ് മുകള്‍ നിലയിലേക്ക് കൊണ്ടുപോയത്.
തൊട്ടടുത്ത ദിവസം സുകുമാരന്‍ മരിച്ചു. അപ്പോഴും ചുമന്ന് തന്നെ മൃതദേഹം താഴെയിറക്കേണ്ടി വന്നതാണ് പ്രതിഷേധത്തിന് കാരണം. എന്നാല്‍ ലിഫ്റ്റ് കേടായത് കൊണ്ടല്ല ബുദ്ധിമുട്ട് ഉണ്ടായതെന്ന് മെഡിക്കല്‍ കോളജ് വിശദീകരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ് നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.