ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് മരണം; ഏഴു വയസ്സുകാരനടക്കം രണ്ട് പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് മരണം; ഏഴു വയസ്സുകാരനടക്കം രണ്ട് പേർക്ക് പരിക്ക്

ഇടുക്കി: ശബരിമലയിൽ നിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങവെ തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. 

കേരള-തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര-ദിണ്ഢുക്കൽ ദേശീയ പാതയിലെ ലോവർക്യാമ്പിന് സമീപം ഏഴാംവളവിലുള്ള പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. 

മരിച്ചവരിൽ ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ്(46), ദേവദാസ്(55), ശിവകുമാർ(45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി(55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി(60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ(43) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ ഗുരുതര പരുക്കേൽക്കാതെ രക്ഷപെട്ടു. 

ഈ സമയം അതുവഴി വന്ന ഒരു വാഹനം നിർത്തി കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഒപ്പം വിവരം കുമളി പോലീസിനെ അറിയിച്ചു. ഉടൻ തന്നെ കുമളി സിഐ ജോബിൻ ആന്റണിയിടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരം സംഭവം സ്ഥസത്തെത്തി രക്ഷാ പ്രവർത്തം തുടങ്ങി. തമിഴ് നാട് പോലീസും ഫയർ ഫോഴസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 

പൈപ്പിനു മുകളിൽതലകീഴായി മറിഞ്ഞു കിടന്നിരുന്ന വാഹനത്തിനുള്ളിൽ കുടുങ്ങുക്കിടന്ന മൂന്നു പേരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഏഴ് പേർ സംഭവ സ്ഥലത്തുവച്ചു മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ കമ്പത്തുള്ള ആശപത്രിയിലേക്കും അവിടെ നിന്നും തേനി മെഡിക്കൽ കോളജിലേക്കുമെത്തിച്ചു. 

ഇതിലൊരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. മൃതദേഹങ്ങൾ തേനി മെഡിക്കൽ കോളജിൽ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹരിഹരനെയും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.