കുര്‍ബാന തര്‍ക്കം; ബസലിക്ക പള്ളിയിലെ പാതിരാ കുര്‍ബാന ഒഴിവാക്കി

കുര്‍ബാന തര്‍ക്കം; ബസലിക്ക പള്ളിയിലെ പാതിരാ കുര്‍ബാന ഒഴിവാക്കി

കൊച്ചി: കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയില്‍ ക്രിസ്മസ് പാതിരാ കുര്‍ബാന ഉപേക്ഷിച്ചു. എഡിഎം വിളിച്ച ചര്‍ച്ചയില്‍ പാതിരാ കുര്‍ബാന അടക്കം തിരുക്കര്‍മങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇരു വിഭാഗവും തമ്മില്‍ ധാരണയാകുകയായിരുന്നു.

ഇന്നലെ രാത്രി മുതല്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ആലയത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സംഘര്‍ഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയില്‍ തിരുകര്‍മങ്ങള്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം ഇരുകൂട്ടരും അംഗീകരിച്ചു.

ബസലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലില്‍, എതിര്‍ വിഭാഗം വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാന്‍ അടക്കമുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മുതലാണ് സിറോ മലബാര്‍ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുര്‍ബാനയും നടത്തി തുടങ്ങിയത്. പള്ളി പരിസരത്ത് 18 മണിക്കൂര്‍ നേരമാണ് സംഘര്‍ഷാവസ്ഥ നീണ്ടുനിന്നത്.

സംഘര്‍ഷം അതിരുവിട്ടതോടെ പൊലീസ് ഇരുകൂട്ടരെയും പുറത്താക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ, കുര്‍ബാന തര്‍ക്കം സംബന്ധിച്ച് വൈദികര്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു. ബസലിക്ക പള്ളിയില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് വിമത വൈദികരുടെ കത്തിലെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.