'ആഘോഷ വേളകള്‍ ആസ്വദിക്കൂ... പക്ഷേ, ജാഗ്രത കൈവിടരുത്': മുന്നറിയിപ്പുമായി പ്രധാനമന്ത്രി

 'ആഘോഷ വേളകള്‍ ആസ്വദിക്കൂ... പക്ഷേ, ജാഗ്രത കൈവിടരുത്': മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

മാസ്‌ക് ധരിക്കുക, കൈകള്‍ കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ജനങ്ങള്‍ ക്രിസ്തുമസ്, പുതുവല്‍സരാഘോഷങ്ങളിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ജാഗ്രതാ നിര്‍ദേശം. ഇപ്പോള്‍ പലരും അവധിയുടെ മൂഡിലാണ്. ഈ ഉത്സവങ്ങള്‍ ഒരുപാട് ആസ്വദിക്കൂ. എന്നാല്‍ ജാഗ്രത പുലര്‍ത്തണം. ലോകത്തിന്റെ പല രാജ്യങ്ങളിലും കൊറോണ വൈറസ് വ്യാപനം വര്‍ധിച്ചു വരികയാണ്.

അതിനാല്‍ മാസ്‌ക്, കൈ കഴുകല്‍ തുടങ്ങിയ മുന്‍കരുതലുകളില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രദ്ധിച്ചാല്‍ നമ്മളും സുരക്ഷിതരായിരിക്കുമെന്നും നമ്മുടെ ആഘോഷത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ആഘോഷ വേളകളിലെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ആള്‍ക്കൂട്ടം ഉള്ള സ്ഥലത്തോ, അല്ലാത്തിടത്തോ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും സാനിറ്റൈസ് ചെയ്യുന്നത് പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.