മൂന്നാം തവണയും പ്രചണ്ഡ; കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ നേപ്പാൾ പ്രധാനമന്ത്രി

മൂന്നാം തവണയും പ്രചണ്ഡ; കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ നേപ്പാൾ പ്രധാനമന്ത്രി

കാഠ്‌മണ്ഡു: കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രിയാകും. പ്രചണ്ഡ എന്ന പേരിൽ അറിയപ്പെടുന്ന ധഹലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദു ദേവി ഭണ്ഡാരിയാണ് നിയമിച്ചത്. മാവോയിസ്റ്റ് സെന്റർ ചെയർമാനായ പ്രചണ്ഡ ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ രാഷ്ട്രപതി നേരത്തെ പാർട്ടികളെ ക്ഷണിച്ചിരുന്നു. പ്രതിപക്ഷമായ കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയുടെയും മറ്റ് ചെറുപാർട്ടികളുടെയും പിന്തുണ പ്രചണ്ഡയ്ക്ക് ലഭിച്ചിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് നാലിന് പ്രചണ്ഡ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.