ആശങ്ക: ചൈനയില്‍ നിന്നെത്തിയ നാല്‍പ്പതുകാരന് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍

ആശങ്ക: ചൈനയില്‍ നിന്നെത്തിയ നാല്‍പ്പതുകാരന് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നെത്തിയ നാല്‍പ്പതുകാരന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ആഗ്ര സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് വിവരം.

നാല്‍പ്പതുകാരന് ബാധിച്ചത് ഏത് കോവിഡ് വകഭേദമാണെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

ആഗ്രയിലെ ഒരു സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് നാല്‍പ്പതുകാരന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ചൈനയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ വെള്ളിയാഴ്ചയാണ് ആഗ്രയില്‍ എത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.