വത്തിക്കാൻ സിറ്റി: ഉക്രെയ്‌നിയൻ അഭയാർത്ഥികൾക്ക് വേണ്ടി മേശയ്ക്ക് ചുറ്റും അധിക ഇരിപ്പിടങ്ങൾ ഉൾപ്പെടുത്തി പാവപ്പെട്ടവർക്കായി പരമ്പരാഗത ക്രിസ്തുമസ് ഉച്ചഭക്ഷണം സംഘടിപ്പിക്കാൻ റോം ആസ്ഥാനമായുള്ള സാന്റ് എജിഡിയോ കമ്മ്യൂണിറ്റി.
സാന്റ് എജിഡിയോ കമ്മ്യൂണിറ്റി ട്രാസ്റ്റെവറിലെ സാന്താ മരിയ ചർച്ച് ആണ് ദരിദ്രർക്കായി ഗംഭീരമായ ക്രിസ്തുമസ് ഉച്ചഭക്ഷണം തയ്യാറാക്കിയത്.
പാരമ്പര്യമനുസരിച്ച്, പാവപ്പെട്ടവരും ഭവനരഹിതരും പ്രായമായവരുമാണ് ആദരണീയരായ അതിഥികൾ. ഈ വർഷം നഗരത്തിൽ അഭയം പ്രാപിച്ച ഉക്രെയ്‌നിയൻ അഭയാർത്ഥികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാന്റ് എജിഡിയോ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ഉച്ചഭക്ഷണത്തിന്റെ 40-ാം വാർഷികമാണ് ഇത്തവണ അരങ്ങേറിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിന്റെ സാന്നിധ്യവും ഉച്ചഭക്ഷണത്തിനുണ്ടായിരുന്നു.
1968 ൽ ആരംഭിച്ച സാന്റ് എജിഡിയോ സംഘടനയിൽ 73 രാജ്യങ്ങളിലായി അരലക്ഷത്തോളം പേര്‍ അംഗങ്ങളായുണ്ട്. പ്രായമായവർക്കും, അഭയാർത്ഥികൾക്കും, മാനസികപ്രശ്നങ്ങൾ നേരിടുന്നവർക്കും, മയക്കുമരുന്ന് അടിമകൾക്കും സാന്റ് എജിഡിയോ സഹായങ്ങൾ നൽകാറുണ്ട്. 1986 ൽ സംഘടനയ്ക്കു വത്തിക്കാൻ അംഗീകാരം ലഭിച്ചു.
തുടർന്ന് 1982 ഡിസംബർ 25 ന് ആ ക്രിസ്തുമസ് മേശയ്ക്ക് ചുറ്റും 47 പേർ ഇരുന്ന് ഒന്നിച്ചു ഭക്ഷിച്ചു. പിന്നീട്, വർഷങ്ങളായി കമ്മ്യൂണിറ്റി ഇറ്റലിയിലെ 80,000 ദരിദ്രർക്കും ലോകമെമ്പാടുമുള്ള 2,50,000 പേർക്കും ക്രിസ്തുമസ് ഉച്ചഭക്ഷണം ഒരുക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഐക്യദാർഢ്യത്തിന്റെയും പ്രതീക്ഷയുടെയും ശക്തമായ സന്ദേശം
ഉക്രെയ്നിലെ പ്രതിസന്ധിയും യുദ്ധവും അന്ത്യമില്ലാതെ തുടരുന്ന ഈ സമയത്ത് പ്രത്യാശയുടെ സന്ദേശം പ്രഖ്യാപിക്കാനും ഈ വർഷത്തെ സംഘടനയുടെ പരിപാടികൾ ലക്ഷ്യമിടുന്നു.
ഈ വർഷത്തെ അതിഥികളിൽ ഉൾപ്പെട്ട ഉക്രെയ്‌നിയൻ അഭയാർത്ഥികളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ലസാന്യ, മീറ്റ്‌ലോഫ്, ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷണങ്ങൾ ( കോൺഫ്‌ളക്‌സ് പോലുള്ളവ ), മധുരപലഹാരങ്ങൾ എന്നിവയും പരമ്പരാഗത ക്രിസ്തുമസ് ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം നൽകും. ഓരോരുത്തർക്കും ഓരോ സമ്മാനവും ഉണ്ടായിരിക്കും.
കർദ്ദിനാൾ പിയട്രോ പരോളിനോടൊപ്പം റോം മേയർ റോബർട്ടോ ഗ്വാൾട്ടിയേരിയും ഉച്ചഭക്ഷണത്തിൽ പങ്കെടുത്തു.
ജയിൽ അന്തേവാസികൾക്കുള്ള പരിപാടികൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി സംരംഭങ്ങൾ സമൂഹത്തിന്റെ ഐക്യദാർഢ്യത്തിന്റെ പേരിൽ സാന്റ് എജിഡിയോ സംഘടിപ്പിക്കപ്പെടുന്നു. കൂടാതെ നൂറോളം ഇറ്റാലിയൻ നഗരങ്ങളിലും ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലും സംഘടനയുടെ പരിപാടികൾ ഒരേ സമയമാണ് നടത്തപ്പെട്ടത്.
കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.