ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; ട്രെയിന്‍ പിടിച്ചിട്ടു: ഭീഷണി വ്യാജമെന്ന് പൊലീസ്

ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസില്‍ ബോംബ് ഭീഷണി; ട്രെയിന്‍ പിടിച്ചിട്ടു: ഭീഷണി വ്യാജമെന്ന് പൊലീസ്

ചെന്നൈ: ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. ട്രെയിന്‍ ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ ഭീഷണി സന്ദേശം എത്തി.

തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിച്ചു. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.