ഉത്തരേന്ത്യയില്‍ റെക്കോര്‍ഡ് തണുപ്പ്; പൂജ്യം ഡിഗ്രിവരെ താപനില താണു

ഉത്തരേന്ത്യയില്‍ റെക്കോര്‍ഡ് തണുപ്പ്; പൂജ്യം ഡിഗ്രിവരെ താപനില താണു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് തണുപ്പ്. ഡല്‍ഹിയില്‍ ഇന്നലെ 5.6 ഡിഗ്രി സെല്‍ഷ്യസായി താപനില താഴ്ന്നപ്പോള്‍ ഏഴ് ഡിഗ്രിയായിരുന്നു നൈനിറ്റാളില്‍ രേഖപ്പെടുത്തിയത്. ഹരിയാനയിലെ ഹിസറില്‍ കുറഞ്ഞ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി.

രാജസ്ഥാനിലെ ഫത്തേഹ്പൂറിലും ചുരുവിലും താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലും താഴെയെത്തി. മൂടല്‍ മഞ്ഞ് കാരണം ഡല്‍ഹിയിലേക്കും ഡല്‍ഹിയില്‍ നിന്നുമുള്ള 15 ട്രെയിനുകള്‍ വൈകി ഓടുകയാണ്. ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ സര്‍വീസ് തുടരുന്നുണ്ടെങ്കിലും ചില വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശിലെ ബിജിനോര്‍, മഥുര തുടങ്ങിയ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് ജനുവരി രണ്ട് വരെ അവധി നല്‍കി. അടുത്ത 48 മണിക്കൂര്‍ ശീത തരംഗം രൂക്ഷമാകും എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടല്‍മഞ്ഞും കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.