ഏര്‍ത്തേടത്ത് മത്തായി സാര്‍ ഓര്‍മയായി; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

ഏര്‍ത്തേടത്ത് മത്തായി സാര്‍ ഓര്‍മയായി; സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്

മണിമല: ഒന്നര പതിറ്റാണ്ടിലേറെ പ്രഥമ അധ്യാപകനായും കാല്‍ നൂറ്റാണ്ടിലധികം അധ്യാപകനായും പ്രവര്‍ത്തിച്ച മണിമല ഏര്‍ത്തേടത്ത് മത്തായി സാര്‍ ഓര്‍മയായി. സംസ്‌കാരം ഇന്ന് ( 28-12-2022) ഉച്ചയ്ക്ക് 1.30 ന് മണിമല ഹോളി മാഗി ഫൊറോന പള്ളിയില്‍.

1976 മുതല്‍ 82 വരെ ഹൈറേഞ്ചിലെ കുഴിതൊളു ദീപാ ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ് മാസ്റ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചു. സ്‌കൂള്‍ നിര്‍മാണം, ഗ്രൗണ്ട് നിര്‍മ്മാണത്തിലും ചേറ്റുകുഴി കുഴിത്തൊളു റോഡു നിര്‍മ്മാണത്തിലും ഇദ്ദേഹത്തിന്റെ പങ്കാളിത്തം വലുതാണ്. കുടിയേറ്റ മേഖലയെ ആകെ വികസനത്തിന്റെ പന്ഥാവിലേക്ക് നയിക്കാന്‍ അഹോരാത്രം പണിയെടുത്ത വ്യക്തിയായിരുന്നു മത്തായി സര്‍.

1982 മുതല്‍ 85 വരെ കാളകെട്ടി എ.എം.എച്ച്.എസ് പ്രഥമ അധ്യാപകനായും തുടര്‍ന്ന് 86 മുതല്‍ 12 വരെ കാഞ്ഞിര പള്ളി സെന്റ് ഡോമിനിക്‌സ് ബോയ്‌സ് ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. നിരവധി ജീവകാരുണ്യ സംഘടനകളിലും സജീവാംഗമായിരുന്ന മത്തായി സാറിന്റെ വേര്‍പാട് മണിമലയ്ക്ക് തീരാനഷ്ടമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.