പനാജി: ഐഎസ്‌എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. കളിയുടെ ആദ്യ പകുതിയിലായിരുന്നു മൂന്നുഗോളുകളും പറന്നെത്തിയത്. അനിരുദ്ധ് ഥാപ്പയാണ് കളിയിലെ തരംഗം.
54ാം സെക്കന്റിലായിരുന്നു അനിരുദ്ധിന്റെ ഗോള്‍. ഐഎസ്‌എല്ലിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്. എഴാം മിനിട്ടില്‍ മികച്ച ഒരവസരം ഹാര്‍ട്ലിയ്ക്ക് ലഭിച്ചെങ്കിലും അത് ഗോളാക്കിമാറ്റാനായില്ല. തൊട്ടു പിന്നാലെ ചെന്നൈയുടെ ഇസ്മയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും അത് ഗോളായില്ല.
ആദ്യ പകുതിയില്‍ തന്നെ ഹാര്‍ട്ലി പരിക്കേറ്റു പുറത്തായതോടെ ജംഷേദ്പുര്‍ വിഷമത്തിലായി. എന്നാല്‍ 37-ാം മിനിട്ടില്‍ വാല്‍സ്‌കിസ്സിലൂടെ ടീം ചെന്നൈയ്ക്കെതിരെ ഒരു ഗോള്‍ തിരിച്ചടിച്ചു. സൂപ്പര്‍ താരം വാല്‍സ്‌കിസ് ഹെഡ്ഡറിലൂടെ ടീമിന് ഗോള്‍ സമ്മാനിച്ചു. 71-ാം മിനിട്ടില്‍ ചെന്നൈയുടെ ചങ്തെയുടെ ഒരു ഷോട്ട് തട്ടിയിട്ട് രഹ്നേഷ് തിളങ്ങി. രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒരുപോലെ കളിച്ചതോടെ കളി ആവേശത്തിലായി. ഈ സീസണിലെ ഏറ്റവും മികച്ച കളികളിലൊന്നായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.