ഗ്രീന്‍ റിയാദ് പദ്ധതിയുമായി റിയാദ്

ഗ്രീന്‍ റിയാദ് പദ്ധതിയുമായി റിയാദ്

റിയാദ്: സമഗ്രവനവല്‍ക്കരണ പദ്ധതിയായ ഗ്രീന്‍ റിയാദ് നടപ്പിലാക്കാന്‍ റിയാദ്.6,23,000 മരങ്ങളാണ് പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുക. 54 പൂന്തോട്ടങ്ങള്‍, 61 സ്‌കൂളുകള്‍, 121 പള്ളികള്‍, 78 പാര്‍ക്കിംഗ് സ്‌പേസുകള്‍ എന്നിവിടങ്ങളിലായാണ് മരങ്ങള്‍ നടുക. 120 ഓളം താമസ മേഖലകളിലായി അന്താരാഷ്ട്ര നിലവാരത്തില്‍ പദ്ധതി നടപ്പിലാക്കുകയാണ് ഗ്രീന്‍ റിയാദിന്‍റെ ലക്ഷ്യം.

പൊതുജനങ്ങള്‍ക്ക് പ്രകൃതി സംരക്ഷിക്കുന്നതിനും മരങ്ങള്‍ നടുന്നതിനുമുളള ബോധവല്‍ക്കരണവും ഗ്രീന്‍ റിയാദ് പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യം വയ്ക്കുന്നു. ഇതിനായുളള പ്രത്യേക പരിപാടികളും നടക്കും.ഇന്ന് മുതല്‍ ജനുവരി ഏഴ് വരെ പദ്ധതിയെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കുന്ന പ്രദർശനമുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അല്‍ അസീസിയ, അല്‍ നസീം, അല്‍ ജസീറ, അല്‍ അരൈജ, ഖുര്‍തുബ, അല്‍ ഗദൈര്‍, അല്‍ നഖില്‍ എന്നീ പ്രദേശങ്ങളിലാണ് വനവത്ക്കരണം നടപ്പിലാക്കുക.

2019 മാര്‍ച്ച് 19 ന് സല്‍മാന്‍ രാജാവ് സൗദി തലസ്ഥാനത്ത് ആരംഭിച്ച നാല് പദ്ധതികളില്‍ ഒന്നാണ് ഗ്രീന്‍ റിയാദ്. റിയാദിനെ ഏറഅറവും മികച്ച 100 നഗരങ്ങളില്‍ ഒന്നായി റിയാദിനെ മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കിംഗ്ഡം വിഷന്‍ 2030 ന്‍റെ ഭാഗമായാണ് ഗ്രീന്‍ റിയാദ് പദ്ധതി നടപ്പിലാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.