ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 40 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം

ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 40 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം

അബുദാബി: എമിറേറ്റില്‍ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പുതുവർഷത്തോട് അനുബന്ധിച്ച് 40 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം നടക്കും. അല്‍ വത്ബയില്‍ 3000 യൂണിറ്റുകളുടെ ഡ്രോണ്‍ ഷോയും നടക്കും. പുതുവത്സര ദിനത്തില്‍ പുലർച്ച രണ്ട് മണിവരെ ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍ സന്ദർശകരെ സ്വീകരിക്കും.

കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോയും ഗിന്നസ് റെക്കോർഡില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷ. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുന്ന വിവിധ വിനോദപരിപാടികളും ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുണ്ട്.

അബുദബിയില്‍ കരിമരുന്ന് പ്രയോഗമാസ്വദിക്കാന്‍ കഴിയുന്ന മറ്റിടങ്ങള്‍

അബുദബി കോർണിഷ്
അല്‍ മരിയ ദ്വീപ് യാസ് ബേ (ഡിസംബർ 31 ന് രാത്രി 9 മണിക്ക്), ജനുവരി 1 ന് അർദ്ധരാത്രിയില്‍
യാസ് ദ്വീപ്
സാദിയാത്ത് ബീച്ച് ക്ലബ്
ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍
അലൈനില്‍ ജബൽ ഹഫീത്,ഹസ്സ ബിൻ സായിദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗം കാണാം.
അല്‍ ദഫ്രയില്‍ മദീനത്ത് സായിദ്, ലിവ താല്‍ മൊരീബ്,അല്‍മിർഫ ബീച്ച്,ഗായതി എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.